മലയാളി വ്യവസായി ദുബൈയില്‍ നിര്യാതനായി
ദുബൈ: പ്രവാസി മലയാളി വ്യവസായി ദുബൈയിൽ മരിച്ചു. നടുവണ്ണൂർ സ്വദേശി
കിഴക്കോട്ട് കടവ് സികെ കോട്ടേജിൽ സി.കെ.മുഹമ്മദ് (53) ആണ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നടുവണ്ണൂർ നാഷനൽ ബിൽഡേഴ്സ് സ്ഥാപകനും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാണ്. പിതാവ്: പരേതനായ ചെല്ലട്ടാൻ കണ്ടി അബ്ദുല്ല. മാതാവ്: മറിയം. റസീനയാണ് ഭാര്യ. മക്കൾ: അഖിത ജുസൈറ, ഡോ. റിസ് വാന, മുഹ്സിന (എംബിബിഎസ് വിദ്യാർഥിനി, ജോർജിയ), അർഫിൻ മുഹമ്മദ് (വിദ്യാർഥി, സെന്റ് മീരാസ് സ്കൂൾ പേരാമ്പ്ര). മരുമക്കൾ: മുഹമ്മദ് റാഫി (കുറ്റ്യാടി), ഡോ. അജ്മൽ (കാളികാവ്).
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍