പൂനൂർ ജി.എം.യു.പി. സ്കൂൾ ശതാബ്ദി ആഘോഷ വിളംബരവും , ജയാഘോഷറാലിയും സംഘടിപ്പിച്ചു

 
പൂനൂർ : ജി.എം.യു.പി. സ്കൂളിലെ ആയിരത്തിൽ പരം വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ., മദർ പി.ടി എ . ഭാരവാഹികൾ, ത്രിതല പഞ്ചായത്തിലെ ഭരണസാരഥികൾ എന്നിവർ അണിനിരന്ന് നടത്തിയ ശതാബ്ദി ആഘോഷ വിളംബരവും, സബ് ജില്ലാ കലാ,കായിക ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലുള്ള വിജയാഘോഷറാലിയും നാടിന് വിസ്മയക്കാഴ്ചയായി 'വനിതാ ശിങ്കാരിമേളം, വിദ്യാർഥികളുടെ ദഫ് മുട്ട്, കോൽക്കളി, കരാട്ടെ, കളരി, എയറോബിക്സ്, ഒപ്പന തുടങ്ങിയ നാടൻ കലാരൂപങ്ങളും, കുട്ടികൾ നിവർത്തിപ്പിടിച്ച വർണ്ണക്കുടകളും, പ്ലക്കാർഡുകളും റാലിക്ക് കൂടുതൽ മിഴിവേകി. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ശതാബ്ദി ആഘോഷ വിളംബരവും, വിജയാഘോഷറാലിയും ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അസ്ലംകുന്നുമ്മൽ അധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപകൻ എ.കെ. അബ്ദുസ്സലാം സ്വാഗതവും സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തു മെമ്പറും സ്വാഗത സംഘം ചെയർമാനുമായ നാസർ എസ്റ്റേറ്റ് മുക്ക്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിച്ചു ചിറക്കൽ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം കെ.കെ. അബ്ദുല്ല മാസ്റ്റർ, വാർഡ് മെമ്പർ സി.പി.കരീം മാസ്റ്റർ, രമേശൻ മാസ്റ്റർ, ജാഫർ കോളിക്കൽ, ടി. എം. ഹക്കീംമാസ്റ്റർ, ഇ.ശശീന്ദ്രദാസ്, സി.കെ. അസീസ് ഹാജി, കെ. മജീദ്, കെ.കെ. ലത്തീഫ്, വി.എം.ഫിറോസ്, മുനവ്വർ അബൂബക്കർ, സാലിഹ് മാസ്റ്റർ,ഹസീബ് പൂനൂർ, എൻ.കെ. മുഹമ്മദ് മാസ്റ്റർ, ടി. അഹമ്മദുകുട്ടി മാസ്റ്റർ, സുബൈർ താനിയുള്ളതിൽ, കെ. രജീഷ് ലാൽ, മദർ പി.ടി.എ.ചെയർ പേഴ്സൺ സീനത്ത് ജബ്ബാർ, ടി.കെ. ബുഷ്റ, കെ.കെ. കലാം തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍