കന്നൂട്ടിപ്പാറ സ്കൂളിൽ ന്യൂട്രിഷ്യൻ ഗാർഡൻ പദ്ധതിക്ക് തുടക്കമായി.

കട്ടിപ്പാറ : കൊടുവള്ളി  ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പി.എം പോഷൺ പദ്ധതിയായ ന്യൂട്രിഷ്യൻ ഗാർഡൻ്റെ ഉദ്ഘാടനം കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം നിർവ്വഹിച്ചു. സ്കൂൾ രക്ഷാകർതൃ സമിതി അംഗങ്ങൾ പച്ചക്കറി കൃഷി ചെയ്ത് കുട്ടികൾക്കായി വിഷരഹിത പച്ചക്കറി ഉദ്പാദിപ്പിക്കുന്ന പദ്ധതിയാണിത്.ചീര, ബീൻസ്, ബീറ്റ്റൂട്ട്, കാബേജ് കോളിഫ്ലവർ മുതലായ പച്ചക്കറി ഇനങ്ങളാണ് ആദ്യ ഘട്ടത്തിൽ കൃഷി ചെയ്യുന്നത്. പി ടി എ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷം വഹിച്ചു.

 എം പി ടി എ പ്രസിഡണ്ട് സജ്ന നിസാർ, പദ്ധതി കൺവീനർ മുബീർ തോലത്ത്, ജോ. കൺവീനർ മുഹ്സിന ഷംസീർ, നുസൈബ കെ കെ, കെ.സി. ശിഹാബ്, ഷാലിമ ഷംനാസ്, ജംഷിദ കെ, ഫൈസ് ഹമദാനി, കെ.പി. മുഹമ്മദലി, ടി.ഷബീജ്, സ്കൂൾ ലീഡർ സയാൻ പി, ഹരിത സഭ സ്റ്റുഡൻ്റ് അംബാസഡർമാരായ ഫസാൻ സലിം , ഫിസ ഫാത്തിമ മുതലായവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ.പി. ജസീന , SRG കൺവീനർ ദിൻഷ ദിനേശ്, സോഷ്യൽ ക്ലബ് കൺവീനർ പി.പി. തസലീന, റൂബി എം എ , ആര്യാമുരളി, അനുശ്രീ പി.പി ,കെ കെ ഷാഹിന നേതൃത്വം നൽകി.

https://chat.whatsapp.com/BX95X24fVrWFAt45to6EcY

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍