കെഎംസിസി നേതാവ് ഇബ്രാഹിം എളേറ്റിലിനെ മുസ്‌ലിം ലീഗിൽ നിന്ന് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ മുസ്‌ലിം ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദുബായ് കെഎംസിസിയിലെ അധികാരത്തർക്കത്തിന്റെ തുടർച്ചയായാണ് നടപടിയെന്നാണ് സൂചന. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളുടെ പദവികളിൽനിന്നും അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ഇബ്രാഹിം എളേറ്റിലിനെതിരെ നടപടി സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. പാർട്ടി മുഖപത്രം ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ എന്നും സൂചിപ്പിക്കുന്നു.
മിഡിലീസ്റ്റ് ചന്ദ്രികയിൽ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ഇബ്രാഹിം എളേറ്റിലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അദ്ദേഹത്തിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പലതവണ കെഎംസിസി യോഗങ്ങളിൽ ആവശ്യമുന്നയിക്കുകയും ഇതിനെ തുടർന്ന് തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന കെഎംസിസി പരിപാടിയിൽ ഇബ്രാഹീം എളേറ്റിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍