കോതമംഗലത്ത് എസ്എഫ്ഐ നേതാവിനെ മർദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ

കൊച്ചി> കോതമംഗലത്ത് എസ്എഫ്ഐ നേതാവിനെ മർദിച്ച കോതമംഗലം എസ്ഐ മാഹിൻ സലീമിന് സസ്പെൻഷൻ. എറണാകുളം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയും എസ്എഫ്ഐ കോതമംഗലം ലോക്കല് കമ്മിറ്റി സെക്രട്ടറിയുമായ റോഷൻ റെന്നിയെ മർദിച്ച സംഭവത്തിലാണ് നടപടി.

റോഷന് റെന്നിയെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി എസ്ഐ മര്ദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. റോഷന്റെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയതിനെ തുടര്ന്ന് മറ്റ് സുഹൃത്തുക്കളുമായി കോതമംഗലം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍