ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ്; ബാങ്ക് ഉദ്യോഗസ്ഥനെതിരെ യുവതികൾ
ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി പൊതുമേഖലാ ബാങ്ക് മാനേജര്‍ക്കെതിരെ യുവതികള്‍ പൊലീസില്‍ പരാതി നല്‍കി. പാലക്കാട് ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ സി.എച്ച്.സലീമിനെതിരെയാണ് കോഴിക്കോട്, പാലക്കാട് സ്വദേശിനികള്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്. വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകളെ ലക്ഷ്യമിട്ട് പുനര്‍വിവാഹം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കേരളത്തിലും തമിഴ്നാട്ടിലുമായി ഇയാള്‍ അഞ്ചിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്താല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ വകവരുത്തുമെന്നാണ് സലീമിന്റെ ഭീഷണിയെന്നും പരാതിയില്‍ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍