പനമരം സിഐ കെഎ എലിസബത്തിനെ സ്ഥലം മാറ്റി, സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് നീക്കി
വയനാട്: വയനാട്ടില്‍ നിന്ന് കാണാതായ ശേഷം തിരിച്ചെത്തിയ എസ്എച്ച്ഒയെ സ്ഥലംമാറ്റി. വയനാട് പനമരം സ്റ്റേഷനിലെ എസ്എച്ച്ഒ സിഐ കെഎ എലിസബത്തിനെ കമ്പളക്കാട് ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. എസ്എച്ച്ഒയെ കാണാതായ പരാതിയില്‍ നേരത്തെ പൊലിസ് കേസെടുത്തിരുന്നു.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ (54) ഒക്ടോബര്‍ പത്ത് മുതലാണ് കാണാതായത്. എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. അവസാനമായി സംസാരിച്ച ഗ്രേഡ് എസ്‌ഐയോട് താന്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടെന്നാണ് എലിസബത്ത് പറഞ്ഞത്.
എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് നമ്പറുകളും സ്വിച്ച് ഓഫായ നിലയിലായിരുന്നു. പാലക്കാടേക്കുള്ള ബസില്‍ എലിസബത്ത് കയറിയതിന്റെ തെളിവുകള്‍ പൊലിസിന് ലഭിച്ചത് നിര്‍ണായകമായി.
എന്നാല്‍, സിഐ കോടതിയില്‍ എത്തിയില്ല. സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം തുടങ്ങി. റിട്ട. സിഐയായ വനിതാ സുഹൃത്തിന്റെ വീട്ടിലായിരുന്നു എലിസബത്ത് ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍